വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സി ആര്‍ മഹേഷ് എംഎല്‍എ
May 25, 2025, 07:20 IST
കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം.
കനത്ത മഴയിലും കാറ്റിനും ഇടയില്‍ വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സി ആര്‍ മഹേഷ് എംഎല്‍എ. സി ആര്‍ മഹേഷ് സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ വൈദ്യുതി പോസ്റ്റും പിന്നില്‍ ആഞ്ഞിലിമരവും വീഴുകയായിരുന്നു. കാര്‍ ഇതിനിടയില്‍പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം.
tRootC1469263">കുടുംബയോഗം കഴിഞ്ഞ മടങ്ങവെ തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനെത്തിയപ്പോഴാണ് ഭീമന്‍ ആഞ്ഞിലി കടപ്പുഴകി പോസ്റ്റിലെ ലൈനിലേക്ക് വീണത്. പിന്നാലെ ഭാരം താങ്ങാനാവാതെ മുമ്പിലുണ്ടായിരുന്ന പോസ്റ്റും ഒടിഞ്ഞ് വീണു. ഇതിനിടയിലാണ് വാഹനംപെട്ടത്. സംഭവം നടക്കുമ്പോള്‍ കാറില്‍ മൂന്ന് കുട്ടികള്‍ അടക്കം അഞ്ച് പേരുണ്ടായിരുന്നു. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
.jpg)


