ശില്പി ഉണ്ണി കാനായിയുടെ കരവിരുതിൽ കണ്ണൂരിൽ സമുന്നത കമ്മ്യൂണിസ്റ്റ് നേതാവ് സി കണ്ണന് ശില്പം ഒരുങ്ങുന്നു
പയ്യന്നൂർ : സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി കണ്ണന് കണ്ണൂരിൽ ശില്പം ഒരുക്കുന്നു. ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് 10 അടിഉയരമുള്ള കളിമൺ ശില്പം ഒരുങ്ങുന്നത്.
ഫുൾ കൈ ഷർട്ട് മടക്കി കയറ്റി മുണ്ട് ഉടുത്ത് കൈമുന്നോട് നീട്ടി വിരൽ ചൂണ്ടി സംസാരിക്കുന്ന രീതിയിലാണ് ശില്പം നിർമ്മിക്കുന്നത്. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെപി സഹദേവൻ, പിവി കുത്തപ്പൻ, എം മോഹനൻ, റിഗേഷ് കൊയിലി, പയ്യന്നൂർ സിപിഎം എസി മെബർ പി ഗംഗാധരൻ കോറാം, ഇ സെക്രട്ടറി വിവി ഗിരിഷ്, കൗൺസിലർ പി സുരേഷ് എന്നിവർ ശില്‌പം വിലയിരുത്തി.
tRootC1469263">
കണ്ണൂർ പഴയ ബസ്സ്റ്റാൻ്റിന് സമീപം മനോഹരമായി ഒരുക്കിയ മൂന്ന് സെൻ്റ് സ്ഥലത്താണ് ശില്പം സ്ഥാപിക്കുക. ബീഡി തൊഴിലാളികളാണ് (ടാബാക്കോ വർക്കേഴ്സ്) സി കണ്ണന് ശില്പം ഒരുക്കി നൽകുന്നത്. ഫെബ്രുവരി ആദ്യവാരം ശില്പം അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. സഹായികളായി സുരേഷ്അമ്മാനപ്പാറ, വിനേഷ് കൊയക്കീൽ, ഷൈജിത്ത് കുഞ്ഞിമംഗലം, ബാലൻ പാച്ചേനി, അഭിജിത്ത് ടികെ, അർജുൻ കാനായി എന്നിവരുമുണ്ടായിരുന്നു.
.jpg)


