സി സി മുകുന്ദൻ ബിജെപിയിലേക്ക്; ഇന്ന് അംഗത്വമെടുക്കും, കോൺഗ്രസ്സും കൈവിട്ടതോടെയാണ് ബിജെപി പ്രവേശനം

C.C. Mukundan joins BJP; will join today, joining BJP after Congress also gave up

തൃശൂർ : തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ ബിജെപിയിൽ ചേരും. ഇന്ന് ഉച്ചയോടെ അംഗത്വമെടുക്കുമെന്നാണ് വിവരം.അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെങ്കിലും സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ലെന്ന് അറിയിച്ചതോടെയാണ് ബിജെപി പ്രവേശനത്തിലേക്ക് തീരുമാനായത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കാം എന്നായിരുന്നു കോൺഗ്രസ് നിലപാട്.എന്നാൽ അതിന് വഴങ്ങാതെ സി സി മുകുന്ദൻ ബിജെപിയിലേക്ക് പോകുവാൻ തീരുമാനിക്കുകയായിരുന്നു. മുകുന്ദന് പിന്തുണ നൽകിയാൽ ഇടത് വോട്ടുകൾ എൽഡിഎഫിനായി ഏകോപിപ്പിക്കപ്പെടും എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 

tRootC1469263">

അതേസമയം ജി സുധാകരൻ പിന്തുണ നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡിൽ കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇന്ന് കോൺഗ്രസ് നേതാക്കൾ ചർച്ച ചെയ്യുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.  

Tags