പാലിയേക്കര ടോള്‍ ബൂത്തില്‍ പ്രതിഷേധവുമായി വ്യവസായി

tall
tall

ഭാര്യാ പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലായിരുന്നു പ്രതിഷേധം

തൃശൂര്‍: പാലിയേക്കര ടോള്‍ ബൂത്തില്‍ പ്രതിഷേധവുമായി വ്യവസായി. ഗതാഗതക്കുരുക്ക് കാരണം ഭാര്യാ പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലായിരുന്നു പ്രതിഷേധം. എന്‍ടിസി ഗ്രൂപ്പ് എംഡി വര്‍ഗീസ് ജോസാണ് പ്രതിഷേധിച്ചത്.

ബുധനാഴ്ച ഉച്ചയോടെ കൊടകര പേരാമ്പ്രയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു വര്‍ഗീസ്. വീട്ടില്‍ നിന്നും കൃത്യസമയത്ത് ഇറങ്ങിയെങ്കിലും ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് കാരണം വൈകി.

tRootC1469263">

ഇങ്ങനെയാണെങ്കില്‍ എന്തിനാണ് ടോള്‍ തരുന്നതെന്നും താന്‍ ഇവിടെ തന്നെ നില്‍ക്കുമെന്നും വികാരം നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോയെന്നും അദ്ദേഹം ജീവനക്കാരോട് ചോദിക്കുന്നുണ്ട്.

Tags