തൃശൂരിൽ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന 10 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗ് പിടിച്ചെടുത്തു

10 kg of banned plastic carry bags seized during inspections at business establishments in Thrissur
10 kg of banned plastic carry bags seized during inspections at business establishments in Thrissur

തൃശൂര്‍: കുന്നംകുളം നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 18 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് 10 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ് പിടിച്ചെടുത്തു. തുറക്കുളം മാര്‍ക്കറ്റിന് പിന്നിലുള്ള സിമന്റ് മിക്‌സിങ് സ്ഥാപനത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ അടക്കം കൂട്ടിയിട്ട് കത്തിച്ച് പരിസര മലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തി.

tRootC1469263">

 നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെതിരെ ഫൈന്‍ ചുമത്തി. പരിശോധനയ്ക്ക് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എ. വിനോദ് നേതൃത്വം നല്കി. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്.  പ്രവീണ്‍, എസ്. രശ്മി , പി.എസ്. സജീഷ് എന്നിവര്‍ സ്‌ക്വാഡില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ക്ലീന്‍സിറ്റി മാനേജര്‍ ഇന്‍ചാര്‍ജ് എസ്. താജുദ്ദീന്‍ അറിയിച്ചു.

Tags