കണ്ണൂരിൽ വിവാഹ വാഗ്ദ്ധാനം നൽകി ഭർതൃമതിയായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ബസ് ജീവനക്കാരൻ റിമാൻഡിൽ

arrest1

കണ്ണൂർ:വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയായയുവതിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായിപീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ എടാട്ട്സ്വദേശിയായ സ്വകാര്യ ബസ് ജീവനക്കാരനെതിരെയാണ് കേസെടുത്തത്. ആലക്കോട് ഉദയഗിരിക്ക് സമീപത്തെ ഭർതൃമതി യായ 26കാരിയുടെ പരാതിയിലാണ് കേസെടുത്തത്. 

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ 26കാരിയെയാണ് സ്വകാര്യ ബസ് ജീവനക്കാരനായയുവാവ് വിവാഹ വാഗ്ദാനം നൽകി പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചത്. ഈക്കഴിഞ്ഞ ഫെബ്രവരിയിലാണ് സംഭവം. മൊബെൽ ഫോൺ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് യുവതിയെ പയ്യന്നൂരിലെ ലോഡ്ജിലെത്തിച്ച് പകൽ സമയം മുഴുവൻ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് വീട്ടിലെത്തിയ യുവതി വീട്ടുകാരോട് വിവരം പറയുകയും ആലക്കോട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ കേസ് പിന്നീട് പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത് ' പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ബസ് ജീവനക്കാരനെ റിമാൻഡ് ചെയ്തു.

Share this story