കാസർഗോഡ് ചിറ്റാരിക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു: 54 തീർത്ഥാടകർക്ക് പരുക്കേറ്റു
Updated: Nov 29, 2025, 16:04 IST
കാസർഗോഡ് : ചിറ്റാരിക്കൽ കാറ്റാം കവലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന 54 തീർത്ഥാടകർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളായ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചിറ്റാരിക്കൽ പൊലിസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. അപകട സ്ഥലത്ത് നിന്ന് ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
tRootC1469263">.jpg)


