സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകൾ

bus
bus

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകൾ. വിദ്യാർത്ഥികളുടെ  ചാർജ് യാത്രാ നിരക്കിന്‍റെ പുതിയായി  വർദ്ധിപ്പിക്കുക, കൺസഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.12 ബസ് ഉടമ സംഘടനകളുടെ കോർഡിനേഷനാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്. നാളെ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കുമെന്ന ് സമര സമിതി ജനറല്‍ കൺവീനര്‍ ടി ഗോപിനാഥ് പറഞ്ഞു.

tRootC1469263">

Tags