ബസിന്‍റെ ഗിയര്‍ബോക്സ് പൊട്ടിത്തെറിച്ച്‌ മെക്കാനിക്കിക്കിന് ദാരുണാന്ത്യം

d
d

വാഹനം ഉഗ്രശബ്ദത്തോടെ റൈസ് ആവുകയും ഗിയർബോക്സ് പൊട്ടിത്തെറിക്കുകയുമാണുണ്ടായത്. കുഞ്ഞുമോനും കുഞ്ഞുമോൻ വന്ന ഓട്ടോയുടെ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.

ചെങ്ങന്നൂർ :  ബസിന്റെ യന്ത്രത്തകരാർ പരിഹരിക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ച്‌ മെക്കാനിക്കിക്കിന് ദാരുണാന്ത്യം.ചങ്ങനാശേരി വെളിയില്‍ കട്ടച്ചിറയില്‍ കുഞ്ഞുമോൻ (61) ആണ് മരിച്ചത്.

ബസിന്റെ ടർബൈൻ തകരാറിലായതിനാല്‍ ഇന്നലെ വിദ്യാർഥികളെയും കൊണ്ട് ഓട്ടം പോയിരുന്നില്ല. ഇതേത്തുടർന്ന് പുതിയ ടർബൈനുമായി ചങ്ങനാശേരിയിലെ വർക്ഷോപ്പില്‍നിന്നും മെക്കാനിക്ക് ഇന്നലെ വൈകിട്ട് 7.15 ഓടെ എത്തിയിരുന്നു.

tRootC1469263">

ഇത് ഘടിപ്പിക്കുന്നതിനിടയില്‍ വാഹനം ഉഗ്രശബ്ദത്തോടെ റൈസ് ആവുകയും ഗിയർബോക്സ് പൊട്ടിത്തെറിക്കുകയുമാണുണ്ടായത്. കുഞ്ഞുമോനും കുഞ്ഞുമോൻ വന്ന ഓട്ടോയുടെ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.

തുടർന്ന് ഇരുവരേയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിയെങ്കിലും കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാനായില്ല. 

പൊട്ടിത്തെറിയെത്തുടർന്ന് പ്രദേശമാകമാനം പുകപടർന്നു. ബസില്‍നിന്നും തെറിച്ച ലോഹക്ഷണം കോളജ് ഓഡിറ്റോറിയത്തില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് ഗ്ലാസും മുകള്‍ഭാഗവും തകർത്ത് പുറത്തേക്കു വീണു.

Tags