നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം ; ഒരാൾ മരിച്ചു

accident-alappuzha

തിരുവനന്തപുരം :  നെയ്യാറ്റിൻകരയിൽ  കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി അപകടത്തിൽ ഒരാൾ മരിച്ചു. മണലുവിള സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധാകരനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.അവണാകുഴിയിൽ ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയും അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളെ തകർക്കുകയുമായിരുന്നു.

tRootC1469263">

അപകടത്തിൽ ഓട്ടോറിക്ഷകൾ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags