കണ്ണൂരിൽ പ്രണയം നടിച്ചു ഭര്‍തൃമതിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ചക്കരക്കല്‍: പ്രണയം നടിച്ച് ഭര്‍തൃമതിയായ യുവതിയെ ലൈംഗീക ചൂഷണത്തിനിരയാക്കുകയും ബ്‌ളാക്ക് മെയിലിനിങിന് ശ്രമിക്കുകയും ചെയ്ത ബസ് ജീവനക്കാരനായ യുവാവിനെ ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തു. ചെമ്പിലോട് വി. ആര്‍ നിവാസില്‍ ബി.റോഷിത്താ(26)ണ് അറസ്റ്റിലായത്.
കണ്ണൂര്‍-കൂത്തുപറമ്പ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് റോഷിത്ത്. ബസില്‍ വെച്ചു സൗഹൃദം സ്ഥാപിച്ച ഇയാള്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയും ശല്യം രൂക്ഷമായതോടെ യുവതി ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഈ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് ഇയാളെ താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു ഇതിനു ശേഷം മറ്റൊരു ദിവസം ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിലിങ് ചെയ്യുകയായിരുന്നു ഇതേ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലിസില്‍ യുവതിയും ബന്ധുക്കളും പരാതി നല്‍കിയത്.