കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്നും പുറകോട്ട് വീഴാൻ പോയ യാത്രക്കാരന് രക്ഷകനായി ക്ലീനര്‍

A bus cleaner came to the rescue of a passenger who was about to fall backwards out of a moving private bus in Kannur.

മയ്യിൽ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാന്‍പോയ വയോധികനായ യാത്രക്കാരന് രക്ഷകനായി സ്വകാര്യ ബസിലെ ക്ലീനര്‍. കണ്ണൂരില്‍ നിന്നും കുറ്റിയാട്ടൂരിലേക്ക് പോയ 'പാര്‍വതി' എന്ന ബസിലാണ് സംഭവം. ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുലാണ് (31) വയോധികനായ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. 

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.വെള്ളിയാഴ്ച്ച  രാവിലെ ഒൻപതരയ്ക്ക് പത്താംമൈല്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു വയോധികന്‍ ബസില്‍ കയറിയത്. ബസ് നീങ്ങിയപ്പോൾ മുകളിലെ കമ്പിയിൽ പിടിക്കാൻ കഴിയാനെ പോയ യാത്രക്കാരൻ ബസില്‍ നിന്ന് പുറത്തേക്ക് വീഴാന്‍പോകുമ്പോൾ ക്ലീനറായ അതുല്‍ ഉടനെ തന്നെ പിടിക്കുന്നതും മറ്റൊരു യാത്രക്കാരന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. ബസ് ജീവനക്കാരനായ അതുലിന് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Tags