ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് അപകടം ; 2 പേർക്ക് പരിക്ക്
Mar 3, 2026, 13:40 IST
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് സ്വദേശി രാഹുൽ വാര്യർ (47), ഏറ്റുമാനൂർ സ്വദേശി അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഭക്തർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിൽ തട്ടിയ ശേഷം മുന്നോട്ട് നീങ്ങിയ കാർ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്.
tRootC1469263">.jpg)


