കൊല്ലം അഞ്ചലില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിനികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു
അഞ്ചല്‍ പുനലൂര്‍ പാതയിലെ മാവിളയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം
അഞ്ചലില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപടകം. മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്.
അഞ്ചല്‍ പുനലൂര്‍ പാതയിലെ മാവിളയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കരവാളൂര്‍ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതിലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവര്‍ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂര്‍ അങങഒട ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും, ജ്യോതിലക്ഷ്മി ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമാണ്.
tRootC1469263">ആന്ധ്രാപ്രദേശില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസും അഞ്ചലില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടില്‍ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. അപകട സ്ഥലത്ത് വെച്ചുതന്നെ ഓട്ടോ ഡ്രൈവര്‍ അക്ഷയ് മരിച്ചു. അഞ്ചല്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
.jpg)

