വയനാട്ടിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി കരിഞ്ഞ നിലയിൽ

fhh


കൽപ്പറ്റ: വെണ്ണിയോട് റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി കരിഞ്ഞ നിലയിൽ. വലിയ കുന്ന് വീട്ടിൽ രജിത എന്ന സ്ത്രീയുടേതാണ് കത്തിനശിച്ച സ്കൂട്ടർ.ചുണ്ടക്കരയിൽ ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന  രജിതക്ക്  വീട്ടിലേക്ക് റോഡില്ലാത്തതിനാൽ  റോഡരികിലാണ് പതിവായി സ്കൂട്ടർ നിർത്തിയിടുന്നത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇതേ സ്ഥലത്ത് കത്തിനശിച്ച നിലയിൽ സ്കൂട്ടർ കണ്ടെത്തിയത് ' .കമ്പളക്കാട് പോലീസിൽ പരാതി നൽകി.
 

Share this story