ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം

police8
police8

ആറ് പവന്‍ സ്വര്‍ണം പോയതായാണ് പരാതി.മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയതെന്നും പരാതിയില്‍ പറയുന്നു.

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവന്‍ സ്വര്‍ണം പോയതായാണ് പരാതി.മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയതെന്നും പരാതിയില്‍ പറയുന്നു.

tRootC1469263">

പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പൊലീസിന് പരാതി നല്‍കിയത്. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

Tags