ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കാണുന്നത് മോഷ്ടാവിനെ ; ശബ്ദമുണ്ടാക്കിയപ്പോൾ ഒമ്പതാം ക്ലാസുകാരന് നേരെ കസേര കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും ക്രൂരമർദ്ദനം, രക്ഷകനായി വളർത്തുനായ

When he returned home after tuition, he saw a thief. When he made a noise, the ninth grader was brutally beaten with a chair and a cricket bat. His pet dog acted as his savior.

ചേർത്തല: ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വിദ്യാർത്ഥി കാണുന്നത് മോഷണ ശ്രമം. ശബ്ദമുണ്ടാക്കിയപ്പോൾ വിദ്യാർത്ഥിക്ക് നേരെ ആക്രമണം .  മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ. സിനിമാക്കഥയെപ്പോലും വെല്ലുന്ന രം​ഗങ്ങളായിരുന്നു പതിനാലുകാരനായ ഫെബിൻ കഴിഞ്ഞ ദിവസം നേരിട്ടത് . തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം.ആലപ്പുഴ പൂച്ചാക്കൽ ചുരമന വടക്കേ കൈനിക്കര പരേതനായ ബാബുവിൻ്റെ മകനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫെബിൻ വാതിൽ തുറന്നു കിടക്കുന്നതും ഒരാൾ അലമാര കുത്തിത്തുറക്കുന്നതും കണ്ടു. 

tRootC1469263">

അമ്മ ഫിയ ജോലിക്ക് പോയ സമയത്തായിരുന്നു കവർച്ചാശ്രമം. ശബ്ദമുണ്ടാക്കിയ ഫെബിനെ മോഷ്ടാവ് തള്ളിയിട്ടു. പുറത്തേക്ക് ഓടാൻ ശ്രമിച്ച കുട്ടിയെ പിടികൂടി കസേര കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും മോഷ്ടാവ് ക്രൂരമായി മർദ്ദിച്ചു. 14കാരന്റെ ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്തു. മർദ്ദനത്തിനിടെ ക്രിക്കറ്റ് ബാറ്റ് ഒടിഞ്ഞുപോയി. 

മോഷ്ടാവിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഫെബിൻ വീടിന് പുറത്തേക്ക് ഓടിയപ്പോൾ പിന്നാലെ എത്തിയ മോഷ്ടാവിനെ വളർത്തുനായ വളഞ്ഞിട്ടു കടിച്ചു. നായയെയും അടിച്ച് അവശനാക്കിയ ശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മുണ്ടും മുഖംമൂടിയും ധരിച്ചിരുന്ന ഇയാൾ ദേഹത്ത് എണ്ണ പുരട്ടിയിരുന്നതായി ഫെബിൻ പറഞ്ഞു.

മുട്ടിലിഴഞ്ഞ് വീടിന് പുറത്തെത്തിയ ഫെബിനെ അയൽവാസികളാണ് തൈക്കാട്ടുശേരി സിഎച്ച്സിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഇടത് കാലിന് പൊട്ടലുണ്ട്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി. മോഷ്ടാവിന് നായയുടെ കടിയേറ്റതിനാൽ ചികിത്സ തേടാൻ സാധ്യതയുള്ള ആശുപത്രികളിലേക്ക് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമല്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.


 

Tags