തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി
Updated: Apr 22, 2026, 13:31 IST
ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം കണ്ടത്. ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.
തിരുവനന്തപുരം: റെയില്‍വേ ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയില്‍ ശുചിമുറിയില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന നടത്തുന്നു.
വെടിയുണ്ട ഡിഫൻസിലെ ഉപയോഗത്തിനായി നല്‍കിയത്. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആരെങ്കിലും കളഞ്ഞത് ആകാമെന്ന് സംശയം. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം കണ്ടത്. ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.
.jpg)

