ബഫര്‍സോണ്‍ വിഷയം ; കേരളത്തിന്റെ വാദം സുപ്രീം കോടതി ഇന്നു കേള്‍ക്കും
Thu, 16 Mar 2023

ബഫര്‍സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജയില്‍ സുപ്രീം കോടതിയില്‍ വാദം ഇന്നും തുടരും. കേരളത്തിന്റെ വാദം കോടതി കേള്‍ക്കും. ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു.
ഇന്നലെ അമിക്കസ് ക്യൂറിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്. കേരളമടക്കം ഉയര്‍ത്തിയ ആശങ്കയ്ക്ക് കേന്ദ്ര സര്‍ക്കാരും അമിക്കസ് ക്യൂറി കെ. പരമേശ്വറും പിന്തുണ നല്‍കി. വിധിയില്‍ ഭേദഗതി വേണമെന്ന വാദമുഖങ്ങള്‍ കണക്കിലെടുക്കുമെന്ന് കോടതി പ്രതികരിച്ചു.