ബി.ടെക്എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
Jun 10, 2025, 19:00 IST


തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കീം പ്രവേശന പരീക്ഷ ആവശ്യമില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 11. കൂടുതൽ വിവരങ്ങൾക്ക്: 9447900411, 9495207906, 9400540958, www.lbsitw.ac.in
tRootC1469263">