ബി.എസ്.എന്‍.എല്ലില്‍ ട്രെയിനി; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

bsnl
ബി.എസ്.എന്‍.എല്ലില്‍ ട്രെയിനി; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 120 ഒഴിവുകളാണ് വന്നിട്ടുള്ളത്. ടെലികോം & ഫിനാന്‍സ് സ്ട്രീമുകളിലാണ് നിയമനങ്ങള്‍. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കണം. അവസാന തീയതി മാർച്ച് 31 വരെ നീട്ടി.
tRootC1469263">
തസ്തികയും ഒഴിവുകളും
ബിഎസ്എന്‍എല്‍- സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനീ (SET) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 120.
ടെലികോ = 95 ഒഴിവ്
ഫിനാന്‍സ് = 25 ഒഴിവ്
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,900 രൂപയ്ക്കും 50,500 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 
പ്രായപരിധി
21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ടെലികോം എസ്ഇടി
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ ടെക്‌നോളജി ബിരുദം നേടിയിരിക്കണം. (60 ശതമാനം മാര്‍ക്കോടെ).
ഫിനാന്‍സ് 
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) അല്ലെങ്കില്‍ കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ) യോഗ്യത നേടിയിരിക്കണം. 
ജനറല്‍ വിഭാഗക്കാര്‍ക്ക് 1000 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ബിഎസ്എന്‍എല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ പൂര്‍ത്തിയാക്കുക

Tags