ഇടുക്കിയില്‍ സഹോദരനെ അനുജൻ കുത്തികൊന്നു
Updated: Apr 21, 2026, 10:25 IST
ബിജു മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പറയുന്നു. തിങ്കള്‍ വൈകിട്ട് ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം.
ഇടുക്കി: സഹോദരനെ അനുജൻ കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല്‍ രാജു (മണി-53) ആണ് മരിച്ചത്.ഇയാളുടെ അനുജൻ ബിജു (50) വിനെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിജു മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പറയുന്നു. തിങ്കള്‍ വൈകിട്ട് ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം.
തിങ്കളാഴ്ച വെണ്ണിയാനിയിലെ ഒരു വീട്ടിലെ വിവാഹ നിശ്ചയ സ്ഥലത്ത് ബിജു വഴക്കുണ്ടാക്കുകയും നാട്ടുകാർ അറിയച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളുടെ കയ്യിലിരുന്ന കത്തിപിടിച്ചു വാങ്ങി വീട്ടില്‍ കൊണ്ടു ചെന്നാക്കിയിരുന്നു. വൈകിട്ട് ടൗണിലേക്ക് വന്ന രാജുവിനെ വഴിയില്‍വച്ച് തടഞ്ഞാണ് ബിജു കുത്തിയതെന്ന് കരിമണ്ണൂർ പൊലീസ് അറിയിച്ചു.
.jpg)

