'സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്'; പാറശാലയിലെ ഗൃഹനാഥന്റെ മരണം ‘കൊലപാതകം

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

വ്യാഴാഴ്ച് രാത്രി ഒരുമിച്ചിരുന്ന് മദ്യപ്പിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സദാശിവനെ കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം: പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. മകളെ അസഭ്യം പറഞ്ഞതിനാണ് സദാശിവനെ കൊലപ്പെടുത്തിയതെന്ന് സഹോദരനായ രവീന്ദ്രൻ സമ്മതിച്ചു.

വ്യാഴാഴ്ച് രാത്രി ഒരുമിച്ചിരുന്ന് മദ്യപ്പിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സദാശിവനെ കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം സഹോദരനെ വിശ്വാസമില്ലെന്നും പ്രതി പറഞ്ഞു.തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലാണ് സദാശിവന്റെ മൃതദേഹം കണ്ടെത്തിയത്.

നിർമ്മാണത്തൊഴിലാളിയാണ് സദാശിവൻ.സംഭവ ദിവസം ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുവായിരുന്നു. പുലർച്ചെ വീട്ടിലേക്ക് മടങ്ങി വന്നപ്പോഴാണ് വീടിന്റെ മുൻവശത്ത് മൃതദേഹം കണ്ടത്.

Tags