"പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ"..! രാഹുൽ ഗാന്ധിക്കെതിരേ ബൃന്ദ കാരാട്ട്

"Who showed Sonia the potty?" Brinda Karat slams Rahul Gandhi

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് രംഗത്ത്. തിങ്കളാഴ്ച കേരളത്തിലെത്തിയ രാഹുൽ പ്രചാരണത്തിനിടെ പാടിയ പോറ്റിയേ കേറ്റിയേ എന്ന ഗാനത്തിന് മറുപടിയുമായാണ് ബൃന്ദ രംഗത്തെത്തിയത്. പാട്ടിന് മറുപാട്ടായി "പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ" എന്നാണ് ബൃന്ദ കാരാട്ട് ചോദിച്ചത്.

കോൺഗ്രസിന്‍റെ ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണെന്നും കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേത് പോലെ തന്നെ ഇവിടെയും ഈ ഗ്യാരണ്ടികളൊന്നും നടക്കില്ലെന്നും ബൃന്ദ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം പലയിടങ്ങളിലും കോൺ‌ഗ്രസ് വോട്ട് ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നും കേരളത്തെ ബിജെപിയുടെ എടിഎം ആക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്നും അവർ ആരോപിച്ചു.

കോൺഗ്രസ് എല്ലാ കാര്യങ്ങളിലും നുണ പറയുകയാണ്. അതാണ് എൽഡിഎഫ് ബിജെപി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നത്. വയനാട് ദുരന്തത്തിൽ വീട് വയ്ക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്‍റെ കണക്ക് എവിടെയെന്നും നിങ്ങൾ എവിടെയാണ് പണം ചെലവാക്കിയത് എന്നും അവർ ചോദിച്ചു.

Tags