'ഉജ്ജ്വല തീരുമാനം, അതിരില്ലാത്ത സന്തോഷം, സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധന്‍': രാഹുല്‍ മാങ്കൂട്ടത്തില്‍


കെപിസിസിയുടെ പ്രസിഡന്റായി കണ്ണൂരില്‍ നിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത്
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎല്‍എയെ തിരഞ്ഞെടുത്തതില്‍ പ്രതികരിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം എന്നാണ് രാഹുല്‍ പറഞ്ഞത്.
'കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളരെ ധീരമായി നയിച്ച, കോണ്‍ഗ്രസിന്റെ ഓരോ കോണിലുള്ള പ്രവര്‍ത്തകന്റെ വിശ്വാസവും ആത്മാഭിമാനവും ഉയര്‍ത്തിയ കെ സുധാകരന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറുമ്പോള്‍ അദ്ദേഹത്തിനെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കെപിസിസിയുടെ പ്രസിഡന്റായി കണ്ണൂരില്‍ നിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സ്‌പെഷലിസ്റ്റുകളുടെ ഒരു ടീമിനെയാണ് ഹൈക്കമാന്റ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധനാണ്' എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
tRootC1469263">