വിവാഹ ദിനത്തിലും കർത്തവ്യം മറക്കാതെ വധു, കണ്ണൂർ പാനൂരിലെ ഡോക്ടർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി
Updated: Aug 20, 2026, 22:44 IST
പാനൂർ : സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാന ദിനമായ വിവാഹദിനത്തിലും ഡോക്ടറെന്ന നിലയിലെ കടമയും കർത്തവ്യവും മറക്കാതെ മാതൃകയായിരിക്കുകയാണ് പാനൂരിലെ നവവധു ഡോ. ഷിറിൻ സുബൈർ.
വിവാഹച്ചടങ്ങുകൾക്കിടെ കല്യാണ വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴാണ് മണവാട്ടി തന്നെ ചികിത്സാ സഹായവുമായി ഓടിയെത്തിയത്. ഉടൻ തന്നെ വധുവായ ഡോക്ടർ വിവാഹ വേഷത്തിൽ തന്നെ പരിശോധിക്കുകയും പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു.
മണവാട്ടിയായപ്പോഴും ഡോക്ടറുടെ മനസ്സ് മറന്നില്ല’ എന്ന നിലയിൽ ഷിറിന്റെ കരുതലും സേവന മനോഭാവവും സോഷ്യൽ മീഡിയയിലും നിറഞ്ഞ കൈയ്യടി നേടിയിരിക്കുകയാണ്.
.jpg)

