കൈക്കൂലി ഗുരുതരമായ കുറ്റം: ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി

google news
minister-k-rajan

കൈക്കൂലി ഗുരുതരമായ കുറ്റമാണെന്ന് റവന്യു മന്ത്രി കെ രാജന്‍. ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാര്‍ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിക്കാര്‍ക്കെതിരെ ശിക്ഷ വര്‍ദ്ധിപ്പിക്കണം. അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags