എക്‌സൈസ് വകുപ്പിലെ കൈക്കൂലി ആരോപണം; മന്ത്രി എം ലിജു ഇന്ന് നികുതി സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും

m liju

ഉദ്യോഗസ്ഥര്‍ ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് എക്‌സൈസ് കമ്മീഷണര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് എക്‌സൈസ് കമ്മീഷണര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

എക്‌സൈസ് മന്ത്രി എം ലിജു ഇന്ന് നികുതി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിന്റെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണം വേണം എന്നാണ് ആവശ്യപ്പെടുന്നത്. ഏത് അന്വേഷണത്തിനും തയ്യാറെന്നാണ് മന്ത്രിയും അറിയിച്ചിരിക്കുന്നത്. 

അതേസമയം, മദ്യനയം പ്രഖ്യാപിക്കാന്‍ ഇരിക്കെ ലൈസന്‍സ് പുതുക്കല്‍ അടക്കം നല്‍കരുതെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ മദ്യനയം പ്രഖ്യാപിക്കും. പുതിയ എക്‌സൈസ് കമ്മീഷണര്‍ ആരെന്നതില്‍ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

Tags