സുഹൈല്‍ അന്‍സാരി ഉള്‍പ്പെട്ട ആത്മഹത്യപ്രേരണ കേസില്‍ വഴിത്തിരിവ് ; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

suhail

പത്തനംതിട്ട കടമ്പനാട് സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി ഉള്‍പ്പെട്ട ആത്മഹത്യപ്രേരണ കേസില്‍ വഴിത്തിരിവ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട കടമ്പനാട് സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആണ് അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. കൊല്ലം കോടതിയില്‍ ഹാജരാക്കും.


യുവതിയുടെ മരണത്തില്‍ എട്ടു മാസം മുന്‍പ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ സുഹൈല്‍ ആണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. 35 കാരിക്ക് മരിക്കും മുന്‍പ് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റെന്ന ക്രൈം ബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തി. യുവതിയുടെതായി അന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും ക്രൈം ബ്രാഞ്ച് സംശയം രേഖപ്പെടുത്തി.

പത്തനംതിട്ട കടമ്പനാട് സ്വകാര്യ സ്‌കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14-ന് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്‌കൂളില്‍ സുഹൈലിന്റെ സഹപ്രവര്‍ത്തകയായിരുന്നു മരിച്ച 35കാരി. യുവതി എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈല്‍ അന്‍സാരിയില്‍ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

Tags