ബ്രഡും മുട്ടയും കഴിച്ച് വായിൽ നിന്ന് നുരയും പതയും വന്നു ; മലപ്പുറത്ത് നാല് വയസ്സുകാരന് ദാരുണാന്ത്യം

dead
dead

മലപ്പുറം : പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായിൽ നിന്ന് നുരയും പതയും വന്ന് നാല് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. അസം സ്വദേശികളായ അമീറിന്‌റെയും സൈമയുടെയും മകനായ റജുൽ ആണ് മരിച്ചത്. കോട്ടക്കൽ യുപി സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് റജുൽ.

tRootC1469263">

ബുധനാഴ്ച്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുൻപായി ബ്രഡും മുട്ടയും കുട്ടിക്ക് നൽകിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ റജുൽ കിടന്നുറങ്ങുകയായിരുന്നു. അൽപ്പസമയത്തിനകം കുട്ടിയുടെ വായിൽ നിന്നും നുരയും പതയും വരുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Tags