ബ്രസീല്‍-ഇന്ത്യ ലെജന്‍ഡ്സ് ഫുട്‌ബോള്‍ മത്സരം ; കൊച്ചി നഗരത്തില്‍ ഇന്നും വന്‍ ഗതാഗത നിയന്ത്രണം

Vice President C.P. Radhakrishnan's Visit: Traffic restrictions in Kochi until 6 PM today.

വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തിനെത്തുന്ന കാണികള്‍ക്കുള്ള വാഹനം പാര്‍ക്കിംഗ് നിര്‍ദേശങ്ങളും റൂട്ട് മാറ്റങ്ങളും പൊലീസ് പരസ്യപ്പെടുത്തി.

ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ലെജന്‍ഡ്‌സും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തിനെത്തുന്ന കാണികള്‍ക്കുള്ള വാഹനം പാര്‍ക്കിംഗ് നിര്‍ദേശങ്ങളും റൂട്ട് മാറ്റങ്ങളും പൊലീസ് പരസ്യപ്പെടുത്തി.


പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചാത്യാത്ത് റോഡില്‍ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് പോകണം. പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം മേഖലകളില്‍ നിന്നുള്ളവര്‍ ആലുവ ഭാഗത്തോ കണ്ടെയ്‌നര്‍ റോഡരികിലോ അപായരഹിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം മെട്രോയോ മറ്റ് പൊതുഗതാഗത സൗകര്യങ്ങളോ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. ആലപ്പുഴ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍: കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് വരേണ്ടതാണ്.

കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വൈകിട്ട് 3:00 മണിക്ക് ശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്നവര്‍ കലൂര്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണമെന്ന് പൊലീസ് നിര്‍ദേശിക്കുന്നു. ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവര്‍ വൈറ്റില ജംഗ്ഷന്‍, എസ്.എ റോഡ് വഴി യാത്ര ചെയ്യാനുമാണ് നിര്‍ദേശം.

Tags