ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരച്ചില്ലകൾ വീണു ;ആളപായമില്ല

Tree branches fall on train running in Cheruthuruthi; no injuries reported
Tree branches fall on train running in Cheruthuruthi; no injuries reported

തൃശൂര്‍ : ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരച്ചില്ലകള്‍ വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ഒരുമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു.

ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകള്‍ വീണത്. ട്രെയിന്‍ ചെറുതുരുത്തി റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ വ്യാപകമായി ശക്തമായ മഴ പെയ്യുന്നുണ്ട്. അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. ട്രെയിനിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകള്‍ വീണത്.

tRootC1469263">

കൂടുതല്‍ അപകടമൊഴിവാക്കാന്‍ ലോക്കോപൈലറ്റ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും സുരക്ഷിതരാണ്. അപകടമുണ്ടാക്കിയ മരം മുറിച്ചുമാറ്റുന്നതിന് വേണ്ടി ഒരുമണിക്കൂര്‍ സമയം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. മരം മുറിച്ച് മാറ്റി വൈദ്യുതലൈനില്‍ നിന്ന് ചില്ലകള്‍ മാറ്റിയതിന് ശേഷം 11 മണിയോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

Tags