ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം : ഒരു കോടി രൂപയുടെ സഹായവുമായി യൂസഫലി

ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധി താത്ക്കാലികം മാത്രമാണെന്ന് വ്യവസായി എം.എ യൂസഫലി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഒരു കോടി രൂപയുടെ സഹായവുമായി വ്യവസായി എം.എ യൂസഫലി. കൊച്ചി കോർപ്പറേഷനാണ് യൂസഫലി സഹായം കൈമാറുക.

ബ്രഹ്മപുരത്ത് കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനും കനത്ത പുകയെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം എത്തിക്കാനുമാണ് തുക കൈമാറുകയെന്ന് യൂസഫലി അറിയിച്ചു.

കൊച്ചി മേയർ അഡ്വ.എം അനിൽകുമാറിനെ ഫോണിൽ വിളിച്ചാണ് യൂസഫലി ഇക്കാര്യമറിയിച്ചത്. ലുലു ​ഗ്രൂപ്പ് പ്രതിനിധികൾ തുക ഉടൻ കോർപ്പറേഷന് കൈമാറും.

Share this story