ബ്രഹ്മപുരം പ്രശ്‌നം ; മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും

google news
pinarayi vijayan

ബ്രഹ്മപുരം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.ബ്രഹ്മപുരം വിവാദം കത്തിപ്പടര്‍ന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും പുറത്തും മൗനം തുടര്‍ന്നത് വലിയ വിവാദമായിരുന്നു. പ്രശ്‌നത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.
ബ്രഹ്മപുരത്തെ തീപിടുത്തത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും തരത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം.മാലിന്യ സംസ്‌കരണത്തിനുള്ള തുടര്‍ നടപടികളെ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ചു വിഷയത്തില്‍ പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.മുഖ്യമന്ത്രിയുടെ നിശബ്ദത ചര്‍ച്ചയാവുന്നതിനിടെയാണ്
ഇന്നത്തെ പ്രത്യേക പ്രസ്താവന. 

Tags