ബ്രഹ്മപുരം സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ
Fri, 17 Mar 2023

ദില്ലി : ബ്രഹ്മപുരം സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. 500 കോടി പിഴ ഈടാക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ മുന്നിറിയിപ്പ്. സംസ്ഥാനത്തെ ഭരണനിർവഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമർശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് വിമർശനം. ആറാം തീയതിയിലെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിമർശനം.