ബ്രഹ്‌മപുരം തീപിടുത്തത്തില്‍ മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി അവഗണിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
Tue, 14 Mar 2023

കൊച്ചി: ബ്രഹ്‌മപുരം തീപിടുത്തത്തില്‍ മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി അവഗണിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നാല് വര്‍ഷത്തില്‍ പത്തൊന്‍പത് തവണ നോട്ടീസ് നല്‍കിയത്. മേയര്‍ക്ക് മാത്രം നാല് തവണ നോട്ടീസ് അയച്ചുവെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് 14 നോട്ടീസുകള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ തീപിടുത്തങ്ങളിലും നോട്ടീസ് നല്‍കിയിരുന്നു. കോര്‍പ്പറേഷന്റെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെയാണെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.