ചെരുപ്പ് മാറി ഇട്ടു, ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ ക്രൂര മർദനം
Dec 29, 2025, 14:45 IST
കോഴിക്കോട്: ചെരുപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനം ഏറ്റത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. ചെരുപ്പ് മാറി ഇട്ടതാണ് തർക്കത്തിനും മർദ്ദനത്തിനും കാരണം. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനം ഏറ്റത്. ഇതേ സ്കൂളിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്.
.jpg)


