തൃശൂരിൽ അച്ഛൻ എലിവിഷം നല്‍കിയ കുട്ടി മരിച്ചു, മറ്റൊരാള്‍ അതീവ ഗുരുതരാവസ്ഥയില്‍
Updated: Jul 8, 2026, 12:15 IST
ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് മുത്തു മക്കള്‍ക്ക് വിഷം കൊടുത്തത്.
തൃശൂർ: അച്ഛൻ എലിവിഷം നല്‍കിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിൻ്റെ മകള്‍ ഋതികയാണ് മരിച്ചത്.കുട്ടിയുടെ മൂത്ത സഹോദരനും എലിവിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലാണ്.കുട്ടികള്‍ക്ക് വിഷം നല്‍കിയതിന് ശേഷം തമിഴ്‌നാട് സ്വദേശി മുത്തുവും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
ആറും, ഏഴും വയസുള്ള കുട്ടികള്‍ക്ക് വിഷം നല്‍കിയതിന് ശേഷമാണ് തമിഴ്‌നാട് സ്വദേശി മുത്തു ജീവനൊടുക്കാൻ ശ്രമിച്ചത്.ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് മുത്തു മക്കള്‍ക്ക് വിഷം കൊടുത്തത്.
ചികിത്സയ്ക്കായി തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയവെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്.പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി ഇന്നലെ പിടിയിലായിരുന്നു.
.jpg)

