മേപ്പാടിയിൽ രണ്ടുവയസ്സുകാരൻ വിഴുങ്ങിയത് അഞ്ചുബാറ്ററികൾ; എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

'Doctor's' surgery to remove gallstones on YouTube; A tragic end for the 15-year-old

മേപ്പാടി:മേപ്പാടിയിൽ രണ്ടുവയസ്സുകാരൻ വിഴുങ്ങിയത് അഞ്ചുബാറ്ററികൾ . രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഗാസ്‌ട്രോ എൻറോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സുൽത്താൻബത്തേരി സ്വദേശിയായ കുട്ടി കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ ബാറ്ററികൾ വായിലിട്ടതാണ് അപകടത്തിന് കാരണമായത്.

tRootC1469263">

ബാറ്ററികൾ വായിലിടുന്നത് കണ്ടതോടെ വീട്ടുകാർ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗാസ്‌ട്രോ എൻറോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പി നടപടിയിലൂടെയാണ് ബാറ്ററികൾ സുരക്ഷിതമായി പുറത്തെടുത്തത്.

വയറിലെ അസിഡിക് പ്രവർത്തനത്തിന്റെ ഫലമായി ബാറ്ററികൾ പൊട്ടിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും അങ്ങനെ സംഭവിച്ചാൽ ബാറ്ററിയിൽനിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമുണ്ടാക്കുമെന്നും ഡോ. സൂര്യനാരായണ പറഞ്ഞു. ഉദര-കരൾ രോഗവിഭാഗത്തിലെ ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും രക്ഷാദൗത്യത്തിനു പിന്തുണയുമായുണ്ടായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

Tags