അതിര്‍ത്തി തര്‍ക്കം; കാസര്‍കോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയല്‍വാസിയായ യുവാവിന് പരിക്ക്

police8
police8

വെളിച്ചപ്പാട് ഓടിച്ച കാർ റോഡിലൂടെ പോകുന്നതിനിടെ മതിലില്‍ ഇടിച്ചിരുന്നു. തുടർന്നാണ് അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിക്കുന്നതിനിടയില്‍ തർക്കമായത്

കാസര്‍കോട്: കാസര്‍കോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയല്‍വാസിയായ യുവാവിന് പരിക്ക്.പരിക്കേറ്റ യുവാവ് കാസർകോട് ചന്തേര പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപത്തെ പെയിന്റിംഗ് തൊഴിലാളി പി പ്രകാശനാണ് (45) വെളിച്ചപ്പാടിന്റെ കടിയേറ്റത്.

tRootC1469263">

പ്രകാശനെ ചെറുവത്തൂർ കെ എ എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി.വെളിച്ചപ്പാട് ഓടിച്ച കാർ റോഡിലൂടെ പോകുന്നതിനിടെ മതിലില്‍ ഇടിച്ചിരുന്നു. തുടർന്നാണ് അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിക്കുന്നതിനിടയില്‍ തർക്കമായത്

Tags