ഇരുവരും സ്‌നേഹത്തിലായിരുന്നു ; രാഖിശ്രീയുടെ മരണത്തില്‍ ആരോപണ വിധേയനായ അര്‍ജുന്റെ കുടുംബം

google news
ragishree

ചിറയിന്‍കീഴിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം നിഷേധിച്ച് യുവാവിന്റെ കുടുംബം. പെണ്‍കുട്ടിയെ തന്റെ മകന്‍ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപണ വിധേയനായ അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു.

ഈ ബന്ധത്തില്‍ രാഖിശ്രീക്ക് എതിര്‍പ്പ് ഇല്ലായിരുന്നുവെന്നും യുവാവിന്റെ അമ്മയും സഹോദരിയും പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കള്‍ക്കാണെന്നാണ് ഇവര്‍ പറയുന്നത്. അവര്‍ പെണ്‍കുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് അവര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നത്.

'എന്നെ അവര്‍ കൊല്ലും, ചേട്ടന്‍ സൂക്ഷിക്കണം, എന്നൊക്കെ അവള്‍ അര്‍ജുന് മെസേജ് അയച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്ന ശേഷം അര്‍ജുനെ കാണാനായില്ല. എവിടെ ആണെന്ന് പോലും അറിയില്ല', അര്‍ജുന്റെ പിതാവ് പറയുന്നു.

അതേസമയം, പുളിമൂട്ട് കടവ് സ്വദേശിയായ അര്‍ജുനെതിരെ രാഖിശ്രീയുടെ കുടുംബം ആണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവാവ് മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശല്യം ചെയ്തിട്ടുണ്ടെന്നുമാണ് രാഖിശ്രീയുടെ അച്ഛന്‍ ആരോപിച്ചത്. 

Tags