കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി; സിപിഐ മാവോയിസ്റ്റ് എന്ന പേരിൽ ഈമെയിൽ സന്ദേശം
കൊച്ചി: കൊച്ചി നഗരത്തിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലേക്ക് ഭീഷണി സന്ദേശം എത്തി. രാവിലെയാണ് ബാങ്കുകളിലേക്ക് ഈമെയിൽ വഴി ഭീഷണി സന്ദേശമെത്തുന്നത്, മാമംഗലം, സൗത്ത് തുടങ്ങിയ ശാഖകളിൽ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുകയാണ്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.
tRootC1469263">അമോണിയം നൈട്രേറ്റ് പോലുള്ള സ്ഫോടക വസ്തുക്കൾ വെച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. നിലവിൽ ഇത് വ്യാജ ഭീഷണിയാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ മറ്റ് ജില്ലകളിലെ സിറ്റി യൂണിയൻ ബാങ്കുകളിലേക്കും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്, പാലക്കാട് ജില്ലകളിലും സമാനമായ രീതിയിൽ പരിശോധന നടക്കുന്നുണ്ട്. എങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
.jpg)


