ആലപ്പുഴ സിജെഎം കോടതിയിൽ ബോംബ് ഭീഷണി

Bomb threat at Alappuzha CJM court

തിരുവനന്തപുരം: ആലപ്പുഴ സിജെഎം കോടതിയിൽ ബോംബ് ഭീഷണി. ഫോൺ വഴിയാണ് ബോംബ് ഭീഷണിയുണ്ടായത് . ഇതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും കോടയിൽ എത്തി പരിശോധന നടത്തി. പരിശോധന നടത്തിയെങ്കിലും സംശാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

കഴിഞ്ഞ മാസം കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ഇമെയിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. അലക്‌സ് പോൾ മേനോൻ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി വന്നത്. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
 

Tags