തളിപ്പറമ്പ് കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി
Updated: May 6, 2026, 14:47 IST
കണ്ണൂര്‍ : തളിപ്പറമ്പ് കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച്ച രാവിലെ 11.40 മണിയോടെ തളിപ്പറമ്പ് കോടതി കോംപ്ലക്‌സ് പരിസരത്ത് സ്‌ഫോടക വസ്തു വച്ചിട്ടുണ്ടെന്ന് ജില്ലാ റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ഇന്റെര്‍നെറ്റ് കോള്‍ വഴിയാണ് വിവരം ലഭിച്ചത്.

ഇതുപ്രകാരം 11.45 മണിയോടെ തളിപ്പറമ്പ് പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് കോടതി കോംപ്ലക്‌സ്, ക്വാര്‍ട്ടേഴ്‌സ്
പരിസരങ്ങളില്‍ 12.25 മണിവരെ വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലിസ് കരുതുന്നത്.
.jpg)

