വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു നേതാവ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബേറ്
Feb 27, 2026, 07:47 IST
ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടന്നത്.
മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ പ്രതിഷേധിച്ച കെഎസ്യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണം. കോഴിക്കോട് തിരുവള്ളൂരിലുള്ള ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടാണ് ലക്ഷ്യമാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടന്നത്.
tRootC1469263">റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ബിതുല്‍ ബാലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം റിമാന്‍ഡിലാണ്. അതിനിടയിലാണ് വീട്ടിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
.jpg)


