'തമിഴ്നാട് പ്രതിപക്ഷ നേതാവിനെ വധിക്കാൻ ബോംബ് സ്ഫോടനം നടക്കും' ; പാലക്കാട്, തൃശൂർ ആർ.ഡി.ഒ ഓഫിസുകളിൽ ഭീഷണി സന്ദേശം
Apr 16, 2025, 14:24 IST


തൃശൂർ: തൃശൂർ, പാലക്കാട് ആർ.ഡി.ഒ ഓഫിസുകളിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.20-നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. 1.30ന് സ്ഫോടനം നടക്കുമെന്നായിരുന്നു മെയിലിലെ ഭീഷണി.
റാണ തഹവൂർ എന്ന പേരിലെ മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നും സന്ദേശത്തിലുണ്ട്. കേരളത്തിലെ ഓഫിസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻറെ കാരണം വ്യക്തമല്ല.
പൊലീസ് ബാരിക്കേഡ് വച്ച് കലക്ട്രേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.