യുവതിയുടെ ദേഹത്ത് തിളച്ച പാല്‍ ഒഴിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍
കഴിഞ്ഞ മാസം 26-നാണ് സംഭവം നടന്നത്. പൊള്ളലേറ്റ യുവതിക്ക് രണ്ട് ദിവസത്തോളം മഹേഷ് ചികിത്സ നല്‍കാൻ തയ്യാറായില്ല.
ആര്യനാട്: യുവതിയുടെ ശരീരത്തില്‍ തിളച്ച പാല്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടില്‍ മഹേഷിനെയാണ് (26) ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പറണ്ടോട് സ്വദേശിനിയായ യുവതിയുടെ ശരീരത്തിന്റെ 25 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.വിവാഹിതനായ മഹേഷിനൊപ്പം കഴിഞ്ഞ രണ്ടു വർഷമായി യുവതി താമസിച്ചു വരികയായിരുന്നു. ഒപ്പം താമസിക്കാൻ തുടങ്ങിയ കാലം മുതല്‍ ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
tRootC1469263">കഴിഞ്ഞ മാസം 26-നാണ് സംഭവം നടന്നത്. പൊള്ളലേറ്റ യുവതിക്ക് രണ്ട് ദിവസത്തോളം മഹേഷ് ചികിത്സ നല്‍കാൻ തയ്യാറായില്ല. നില ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, കേസാവുമെന്ന് ഭയന്ന് അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം കൈ തട്ടി പാല്‍ വീണതാണെന്ന് പറഞ്ഞ യുവതി പിന്നീട് മാതാവ് എത്തിയപ്പോഴാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
യുവതിയുടെ തോള്‍ മുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതിയായ മഹേഷിന്റെ പേരില്‍ ആര്യനാട് സ്റ്റേഷനില്‍ നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
.jpg)


