ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

d
d

ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.

കുന്നംകുളം: ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.

tRootC1469263">

ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്ബ്യൻഷിപ്പിലെ വിജയിയായിരുന്നു.സ്ഥിരമായി ജിമ്മില്‍ വർക്കൗട്ട് നടത്തുന്ന ആള്‍ കൂടിയാണ്. അവിവാഹിതനാണ്. അമ്മ: അനിത. സഹോദരങ്ങള്‍: അരുണ്‍, ആരതി.

Tags