ചേമഞ്ചേരിയിൽ ട്രെയിനിടിച്ച് തലയും ഉടലും വേർപെട്ട നിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

train

 കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ ആഘാതത്തിൽ മരിച്ചയാളുടെ തലയും ഉടലും പൂർണ്ണമായും വേർപെട്ട നിലയിലായിരുന്നു ട്രാക്കിൽ കിടന്നിരുന്നത്. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചയാൾ ആരാണെന്നോ എവിടെയുള്ളയാളാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags