മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി

Thrissur fireworks explosion; 8 dead, death toll rises

മുണ്ടത്തികോട്ടെ പാടശേഖരങ്ങളിലെ രണ്ടിടങ്ങളില്‍ നിന്നും ചെറിയ ശരീരഭാഗങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

 തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി.വെടിക്കെട്ട് പുരയില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയായാണ് കൈയ്യുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. കൂടാതെ മുണ്ടത്തികോട്ടെ പാടശേഖരങ്ങളിലെ രണ്ടിടങ്ങളില്‍ നിന്നും ചെറിയ ശരീരഭാഗങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. 10 പേര്‍ അടങ്ങുന്ന സംഘങ്ങളായി തിരഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീടുകളുടെ പരിസരങ്ങളിലും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാകും പരിശോധന. അതേസമയം, 

ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷാ കർശനമാക്കുന്നതിന്റെ ഭാഗമായും വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായി പൂരം നടത്താനാണ് ധാരണയായിരിക്കുന്നത്.

പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായ കുടമാറ്റത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ പോലെ വലിയ തോതിലുള്ള കുടമാറ്റത്തിന് പകരം പ്രൗഢി കുറച്ച് ചെറിയ രീതിയിൽ മാത്രമായിരിക്കും ഇത്തവണ കുടമാറ്റം നടക്കുക. വെടിക്കെട്ട് ഒഴിവാക്കിക്കൊണ്ട് ആചാരപരമായ ആഘോഷങ്ങൾ മുടങ്ങാതെ കൊണ്ടുപോകാനാണ് ദേവസ്വങ്ങളും ഭരണകൂടവും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.

Tags